ചാപ്പനങ്ങാടി വീരാന്‍കുട്ടി മുസ്‌ലിയാര്‍ (ന:മ)

 


  കേരള മുസ്ലിംകൾക്കിടയിൽ തിളക്കമാർന്ന വ്യക്തിത്വമാണ് ചാപ്പനങ്ങാടി വീരാൻ കുട്ടി മുസ്‌ലിയാർക്കുള്ളത്. പറപ്പൂർ മുക്കം മുഹമ്മദ് മുസ്‌ലിയാർ, കൈപ്പറ്റ വീരാൻ കുട്ടി മുസ്‌ലിയാർ, പോത്താഞ്ചേരി അബ്ദുള്ള മുസ്‌ലിയാർ, കെ എം ടി സെയ്ദലവിക്കോയ തങ്ങൾ എന്നിവർ ഉസ്താദിന്‍റെ പ്രധാന ഗുരുവര്യന്മാരാണ്. താമിഴ്നാട്ടിലെ നീട്ടൂർ എം.എം.എച്ച് അറബിക് കോളേജിൽ പഠിച്ച ഉസ്താദ് തസ്വവ്വുഫിൽ ഏറെ പാണ്ഡിത്യമുള്ള വ്യക്തിത്വമാണ്. ആദം ഹസ്‌റത്തിന്‍റെ സാനിധ്യം കൊണ്ട് അനുഗൃഹീതമായ സ്ഥാപനമാണ് എം.എം.എച്ച് അറബിക് കോളേജ്.

തലക്കടത്തൂർ വീരാൻ കുട്ടി മുസ്‌ലിയാർ, ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാർ, ശൈഖ് (റ) {ആലുവായി അബൂബക്കര്‍ മുസ്‌ലിയാര്‍} എന്നിവരാണ് ആത്മീയ ലോകത്തെ വഴികാട്ടികൾ.
തലക്കടത്തൂർ വീരാൻ കുട്ടി മുസ്‌ലിയാരിൽ നിന്ന് തിർമുദി ത്വരീഖത്ത് സ്വീകരിച്ച ഉസ്താദിൽ നിന്ന് കേരളത്തിനകത്തും പുറത്തുമുള്ള നിരവധി പേർ ത്വരീഖത്ത് സ്വീകരിച്ചു കൊണ്ട് ആ സിൽസിലയിൽ കണ്ണി ചേർന്നിട്ടുണ്ട്.
ചാവക്കാട്ടടുത്ത് കറുകമാട് ജുമാ മസ്ജിദിൽ ഇരുപത്തി രണ്ട് വർഷം ദർസ് നടത്തിയിട്ടുണ്ട്.

വിവാഹം:

  ആത്മീയ ഗുരുവര്യര്‍ ബഹു: ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാർ (ഖ:സി) അവിടുത്തെ ഉസ്താദും കൂടിയായ പോത്താഞ്ചേരി അബ്ദുള്ള മുസ്‌ലിയാരുടെ വീട്ടില്‍ മാസാന്ത ദിക്ര്‍ സ്ഥാപിച്ച് ആത്മീയാനുഭൂതി നുകരുന്നതിന്‍റെയിടയില്‍ ഒരു ദിവസം ഉസ്താദിന്‍റെ പെണ്‍മക്കളോട് ഒരു ചോദ്യം.. 
"മുഅ'മിനായ ആളെ ഒപ്പം കൂടിയാല്‍ മുഅ'മിനത്തായി മരിക്കാം"
മക്കളില്‍ സൈനബ് എന്നവര്‍ വിവാഹത്തിന് സമ്മതം മൂളി.. അവരില്‍ നാല് ആണ്‍മക്കള്‍, രണ്ട് പെണ്‍മക്കള്‍.
സൈനബ് എന്നവര്‍ രോഗ ശയ്യയിലായപ്പോള്‍ വന്മേനാട് സ്വദേശി സുഹ്റ: എന്നവരെ വിവാഹം ചെയ്തു.
മാസങ്ങള്‍ക്ക് ശേഷം വീരാന്‍ കുട്ടി മുസ്ലിയാര്‍ ഈ ലോകത്തോട് വിടപറഞ്ഞു.

ജനനം: മരണം :

  കുഞ്ഞീതു - കുഞ്ഞിപ്പാത്തു എന്നിവരുടെ മകനായി 1936-ൽ ജനനം
26/ഡിസംബർ/2007   (ദുൽഹിജ്ജ:/16/1428) മരണം
ചാപ്പനങ്ങാടി - പറങ്കിമൂച്ചിക്കലില്‍ സ്വന്തം കരങ്ങളാല്‍ സ്ഥാപിതമായ ഗൌസിയ്യ: അറബിക് കോളേജിന്‍റെ കീഴിലുള്ള മസ്ജിദുല്‍ ഗൌസിയ്യ:യുടെ ചാരത്ത് അന്ത്യ വിശ്രമം കൊള്ളുന്നു.

Comments