Skip to main content

Posts

Featured

ചാപ്പനങ്ങാടി വീരാന്‍കുട്ടി മുസ്‌ലിയാര്‍ (ന:മ)

    കേരള മുസ്ലിംകൾക്കിടയിൽ തിളക്കമാർന്ന വ്യക്തിത്വമാണ് ചാപ്പനങ്ങാടി വീരാൻ കുട്ടി മുസ്‌ലിയാർക്കുള്ളത്. പറപ്പൂർ മുക്കം മുഹമ്മദ് മുസ്‌ലിയാർ, കൈപ്പറ്റ വീരാൻ കുട്ടി മുസ്‌ലിയാർ, പോത്താഞ്ചേരി അബ്ദുള്ള മുസ്‌ലിയാർ, കെ എം ടി സെയ്ദലവിക്കോയ തങ്ങൾ എന്നിവർ ഉസ്താദിന്‍റെ പ്രധാന ഗുരുവര്യന്മാരാണ്. താമിഴ്നാട്ടിലെ നീട്ടൂർ എം.എം.എച്ച് അറബിക് കോളേജിൽ പഠിച്ച ഉസ്താദ് തസ്വവ്വുഫിൽ ഏറെ പാണ്ഡിത്യമുള്ള വ്യക്തിത്വമാണ്. ആദം ഹസ്‌റത്തിന്‍റെ സാനിധ്യം കൊണ്ട് അനുഗൃഹീതമായ സ്ഥാപനമാണ് എം.എം.എച്ച് അറബിക് കോളേജ്. തലക്കടത്തൂർ വീരാൻ കുട്ടി മുസ്‌ലിയാർ, ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാർ, ശൈഖ് (റ) {ആലുവായി അബൂബക്കര്‍ മുസ്‌ലിയാര്‍} എന്നിവരാണ് ആത്മീയ ലോകത്തെ വഴികാട്ടികൾ. തലക്കടത്തൂർ വീരാൻ കുട്ടി മുസ്‌ലിയാരിൽ നിന്ന് തിർമുദി ത്വരീഖത്ത് സ്വീകരിച്ച ഉസ്താദിൽ നിന്ന് കേരളത്തിനകത്തും പുറത്തുമുള്ള നിരവധി പേർ ത്വരീഖത്ത് സ്വീകരിച്ചു കൊണ്ട് ആ സിൽസിലയിൽ കണ്ണി ചേർന്നിട്ടുണ്ട്. ചാവക്കാട്ടടുത്ത് കറുകമാട് ജുമാ മസ്ജിദിൽ ഇരുപത്തി രണ്ട് വർഷം ദർസ് നടത്തിയിട്ടുണ്ട്. (കടപ്പാട്: മാടവന അബൂബക്കര്‍ മുസ്‌ലിയാര്‍ ) വിവാഹം:   ആത്മീയ ഗുരുവര്യര്‍ ബഹു: ചാപ്പനങ്ങാടി ബ

Latest Posts